ഒരു സാധാരണക്കാരിയായ സ്ത്രീയായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുന്ന നടി സായി പല്ലവിയുടെ ചിത്രങ്ങൾ വൈറലാകുന്നു. കഥാപാത്രത്തിന് വേണ്ടി കഷ്ടപ്പെടുന്ന താരങ്ങൾക്ക് ഉദാഹരണമാണ് സായി പല്ലവിയുടെ ഈ മാറ്റവും. സായി പല്ലവിയും റാണാ ദഗ്ഗുബട്ടിയും ഒന്നിക്കുന്ന ‘വിരത പർവ്വം 1992’ എന്ന ചിത്രത്തിന്റെ ചില സീനുകളുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു ഇത്.
സാരിയുടുത്ത് ബാഗുമായി സാധാരണ പെൺകുട്ടിയെ പോലെ എത്തിയ സായിയെ ബസ് സ്റ്റോപ്പിലെ ആരും തന്നെ തിരിച്ചറിഞ്ഞതുമില്ല. അതുകൊണ്ടു തന്നെ അവിടെയുണ്ടായിരുന്ന ആരും ശ്രദ്ധിച്ചതുമില്ല. അടുത്തുള്ള ഹോട്ടലിൽ ക്യാമറ വെച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. അതിനാലാണ് ആരും അറിയാതെ പോയത്.
അതേസമയം, പ്രേമം സിനിമയിലൂടെ അരങ്ങേറിയ നർത്തകിയായ സായി പല്ലവിക്ക് മലയാളത്തിലും തമിഴിലും തെലുങ്കിലും ഇപ്പോൾ കൈനിറയെ അവസരങ്ങളാണ്. മലയാളത്തിൽ ‘അതിരൻ’, തമിഴിൽ ‘എൻജികെ’ എന്നിവയായിരുന്നു സായിയുടെ ഏറ്റവും അവസാനം തീയ്യേറ്ററുകളിലെത്തിയ ചിത്രങ്ങൾ.
Discussion about this post