‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയയായ നടി ശ്രീരഞ്ജിനിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ വൈറലാകുന്നു. പെരുമ്പാവൂർ സ്വദേശിയായ രഞ്ജിത്ത് പി രവീന്ദ്രനാണ് വരൻ.
ശ്രീ രഞ്ജിനി അങ്കമാലി സ്വദേശിനിയാണ്. വിവാഹ നിശ്ചയം ചിത്രങ്ങൾ താരവും വരനും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. സെപ്റ്റംബർ അഞ്ചിനായിരുന്നു വിവാഹനിശ്ചയം.
‘മൂക്കുത്തി’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രീ രഞ്ജിനി സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയത്. പിന്നീട് ‘ദേവിക പ്ലസ് ടു ബയോളജി’ എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷമാണ് ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന സിനിമയിലെ അശ്വതി മിസ്സ് എന്ന കഥാപാത്രം ലഭിച്ചത്. ഇതും ഏറെ ശ്രദ്ധേയമായിരുന്നു.
Discussion about this post