സംവിധായകന്‍ ലാല്‍ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരി വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്‍. വിവാഹ ചടങ്ങില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തു. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വിവാഹത്തിനും ശേഷം നടന്ന റിസപ്ഷനിലും ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. മെയ് 26ന് തൃശ്ശൂരില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹനിശ്ചയത്തിനും പങ്കെടുത്തിരുന്നു.
ഷാജി എന്‍ കരുണ്‍, നെടുമുടി വേണു, മുരളി ഗോപി, താരാ കല്യാണ്‍, മണിക്കുട്ടന്‍, സംവിധായകന്‍ ഹരികുമാര്‍, ദിലീപ്, മകള്‍ മീനാക്ഷി, സുരേഷ്‌കുമാര്‍, മേനക, പ്രേംകുമാര്‍, മാലാ പാര്‍വ്വതി, സുധീര്‍ കരമന തുടങ്ങിയവരൊക്കെ റിസപ്ഷന് എത്തിയിരുന്നു.