ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രജിഷ വിജയന്‍ നായികയായി എത്തിയ ചിത്രമാണ് നവാഗതനായ പിആര്‍ അരുണ്‍ സംവിധാനം ചെയ്ത ഫൈനല്‍സ്. ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് രജിഷ ചിത്രത്തിലെത്തിയത്. കഴിഞ്ഞ ദിവസം തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയ്യേറ്ററില്‍.
ഇപ്പോഴിതാ ചിത്രത്തെയും ചിത്രത്തില്‍ രജിഷയുടെ അച്ഛന്‍ കഥാപാത്രം ചെയ്ത സുരാജ് വെഞ്ഞാറമൂടിനെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍.മലയാളത്തിലെ തന്നെ മികച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങളിലൊന്നാണ് ഇതെന്നും സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലെ വര്‍ഗീസ് എന്നുമാണ് രഞ്ജിത് ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഫൈനല്‍സ് സിനിമയില്‍ രണ്ട് രംഗങ്ങളുണ്ട്. ഒന്ന്, ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞു നില്‍ക്കുമ്പോഴാണ് സുരാജ് വെഞ്ഞാറമൂടിന് വലിയൊരു തിരിച്ചറിവ് ലഭിക്കുന്നത്. ഒരാളെ കൊല ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു പ്രധാന കാര്യം കണ്ടെത്തുന്നു. ഒരു മഹത്തായ സിനിമയിലെ നിര്‍വചനീയമായ രണ്ടു നിമിഷങ്ങള്‍. സുരാജിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് വര്‍ഗീസ്.എന്തൊരു രൂപമാറ്റമാണ്.എന്തൊരു നടനാണ്. പിന്നെ അരുണിനും രജിഷയ്ക്കും നിരഞ്ജനും ഈ സിനിമയുടെ പിന്നില്‍ പ്രവൃത്തിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍. ഈ സിനിമ മിസ് ചെയ്താല്‍ അത് നിങ്ങളുടെ നഷ്ടമാണ്. മലയാളത്തിലെ മികച്ചതെന്നു പറയാവുന്ന ഒരു സ്‌പോര്‍ട്‌സ് സിനിമയാണ് ഫൈനല്‍സ്.
Discussion about this post