നടന് പൃഥ്വിരാജിന്റെ മകള്‍ അലംകൃത എന്ന അല്ലിക്ക് ഇന്ന് അഞ്ചാം പിറന്നാള്‍ ആണ്. തന്റെ പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പൃഥ്വി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. അലംകൃതയുടെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച പൃഥ്വി ഇങ്ങനെക്കുറിച്ചു.
‘പിറന്നാള്‍ ആശംസകള്‍ അല്ലി… ഓരോ ദിവസവും നീ ഞങ്ങളെ കൂടുതല്‍ അഭിമാനപുളകിതരാക്കുന്നു. നീ എല്ലായ്പ്പോഴും ഞങ്ങളുടെ വെളിച്ചമാണ്, നീയായിരിക്കും ഡാഡയുടെ ഏറ്റവും വലിയ ഹിറ്റ്. നിങ്ങള്‍ എല്ലാവരുടെയും ആശംസകള്‍ക്കും സ്നേഹത്തിനും അല്ലി നന്ദി പറയുന്നു’
ലൈറ്റ് റോസ് കളര്‍ ഉടുപ്പിട്ട് നടന്നുവരുന്ന അലംകൃത ഇപ്പോള്‍ പ്രേക്ഷക മനം കവരുന്നുണ്ട്. കുഞ്ഞു അലംകൃതയ്ക്ക് ആരാധകര്‍ ഏറെയുണ്ട്. നിരവധി പേര് മകള്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post