മോഹന്‍ലാല്‍ ഫാനായ മകനെ മമ്മൂട്ടി ഫാനാക്കാന്‍ ശ്രമിച്ച അച്ഛനെ കുറിച്ചുള്ള രസകരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ജ്യോതിഷ രംഗത്ത് സജീവമായ ഹരി പത്തനാപുരം. കടുത്ത മമ്മൂട്ടി ഫാനായ അച്ഛനും മകനും മമ്മൂട്ടി ഫാനാവാന്‍ വേണ്ടി മമ്മൂക്ക തകര്‍ത്തഭിനയിച്ച നിരവധി ചിത്രങ്ങള്‍ ഒന്നിലധികം തവണ തീയ്യേറ്ററില്‍ കൊണ്ടുപോയി കാണിച്ചു തന്നിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഒടുവില്‍ അച്ഛനെയും കൂട്ടി മമ്മൂട്ടിയെ കാണാനെത്തിയ അനുഭവവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം അപ്രതീക്ഷിതമായി സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു അച്ഛനെന്നും ഹരി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
അച്ഛനും ഞാനും തമ്മില്‍ ഒരു അഭിപ്രായവ്യത്യാസമുണ്ട് .അച്ഛന്‍ കട്ട മമ്മൂട്ടി ഫാനും ഞാന്‍ കട്ട മോഹന്‍ലാല്‍ ഫാനും ആണ്.എന്നെ മമ്മൂക്കഫാന്‍ ആക്കാന്‍ വേണ്ടി അച്ഛന്‍ വളരെ പണ്ടുമുതല്‍ ശ്രമം തുടങ്ങിയിരുന്നു.മമ്മൂക്ക തകര്‍ത്തഭിനയിച്ച വിജയിച്ച നിരവധി ചിത്രങ്ങള്‍ ഒന്നിലധികം തവണ തീയറ്ററില്‍ കൊണ്ടുപോയി കാണിച്ചു തന്നിട്ടുണ്ട്.കോട്ടയം കുഞ്ഞച്ചന്‍, അമരം ,ധ്രുവം,ഒരു വടക്കന്‍ വീരഗാഥ ,സിബിഐ ഡയറിക്കുറിപ്പ് ,ജാഗ്രത,അധര്‍വ്വം എന്നിങ്ങനെ ധാരാളം ചിത്രങ്ങള്‍ അങ്ങനെ ഒന്നിലധികം തവണ കണ്ടതാണ്.കോട്ടയം കുഞ്ഞച്ചന്‍ 4 തവണ എങ്കിലും അച്ഛന്‍ ഞങ്ങളെ കൊണ്ട് കാണിച്ചിട്ടുണ്ട്.ആ മമ്മൂട്ടിയുടെ കട്ട ആരാധകനെ മമ്മൂക്കയ്ക് ഒന്ന് നേരിട്ട് കാണിച്ചു കൊടുക്കണം എന്ന് ഞാന്‍ ചിന്തിച്ചു.ഇതറിഞ്ഞ മമ്മൂക്ക വളരെ സന്തോഷത്തോടു കൂടിയാണ് അച്ഛനെ കാണാമെന്ന് സമ്മതം മൂളിയത്.അങ്ങനെ അച്ഛനും മമ്മൂക്കയും തമ്മില്‍ ഒരു കൂടിക്കാഴ്ച ഒരുങ്ങി.ഒരുപാട് നേരം അവര്‍ തമ്മില്‍ സംസാരിച്ചിരുന്നു.ഒടുവില്‍ കാറില്‍ കയറിയപ്പോള്‍ അച്ഛന്റെ കണ്ണ് ഒന്ന് നനഞ്ഞിരുന്നു എന്ന് എനിക്ക് തോന്നി.എത്രയോ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം അപ്രതീക്ഷിതമായി സാധിച്ചത് സന്തോഷത്തിലായിരുന്നു അച്ഛനുമമ്മയും.മലയാളത്തിന്റെ പ്രിയനടന്‍ സ്റ്റാര്‍ മമ്മൂട്ടിക്ക് അ ഹൃദയത്തില്‍ തൊട്ട് ഒരായിരം ജന്മദിനാശംസകള്‍
Discussion about this post