വീണ്ടും അഭിമാനത്തിളക്കത്തിലാണ് മലയാള ചലച്ചിത്ര ലോകവും മലയാളികളും. ആ അഭിമാനവും പ്രശസ്തിയും നേടി തന്നതാകട്ടെ നടന് ഇന്ദ്രന്‍സും. ഇപ്പോള്‍ താരം തിളങ്ങിയിരിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കി കൊണ്ടാണ്. സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം താരം നേടി.
ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്കാരം കൂടിയാണ് ഇത്. ഇതിനു മുന്‍പ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പുരസ്കാരം സ്വന്തമാക്കിയിരുന്നു.
സിനിമയ്ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡാണ് ചലച്ചിത്രമേളയില്‍ നിന്ന് സ്വന്തമാക്കിയത്. ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില് മരങ്ങള്‍ മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദ്രന്‍സിന്റെ പുതിയ നേട്ടം. ഇതോടെ ഏറ്റവും പ്രിയപ്പെട്ട താരം ആരാണെന്നു ചോദിച്ചാല്‍ മലയാളികള്‍ക്ക് പറയാന്‍ ഒറ്റ ഉത്തരമേ ഉള്ളൂ. അത് ഇന്ദ്രന്സേട്ടന് എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.