ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാകുന്നു.കലാഭവന്‍ മണിയുടെ കഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സെന്തില്‍ കൃഷ്ണയാണ് ചിത്രത്തിലെ നായകന്. നവാഗതരായ നിതീഷ്, വിവേക് എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സെന്തിലിനെക്കൂടാതെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന് ഫിറോസ് എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ കണ്ടെത്തി നിര്‍ധനരായ രോഗികള്‍ക്ക് വലിയ സഹായങ്ങളാണ് ഫിറോസ് നല്‍കിയത്. അതെസമയം ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെച്ചൊല്ലി സമീപകാലത്ത് വലിയ വിവാദങ്ങളായിരുന്നു ഉടലേടുത്തത്.
Discussion about this post