‘യു ആർ ഗ്രേറ്റ് വാപ്പച്ചി; ഇതിഹാസമാണ് താങ്കൾ’; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ

യു ആർ ഗ്രേറ്റ്. ഇതിഹാസം. എന്റെ വാപ്പച്ചി

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ 68ാം പിറന്നാളാണ് ഇന്ന്. താരത്തിന് പിറന്നാൾ ദിനാശംസകളുമായി പാതിരാത്രി മുതൽ ആരാധകർ വീടിന് മുന്നിലേക്ക് ഇരച്ചെത്തിയിരുന്നു. നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ അടക്കം ആശംസകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ പ്രിയ വാപ്പച്ചിക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിക്കുകയാണ് മകൻ ദുൽഖർ സൽമാൻ.

‘ഏറ്റവും സന്തോഷം നിറഞ്ഞ പിറന്നാൾ ദിനാശംസകൾ. ഞങ്ങൾക്ക് എന്ന് പ്രചോദനമായി സ്‌നേഹമായി എല്ലാത്തിനും സമയം കണ്ടെത്തുന്നയാൾ. യു ആർ ഗ്രേറ്റ്. ഇതിഹാസം. എന്റെ വാപ്പച്ചി’- എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഈ പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Exit mobile version