സാധാരണ വീട്ടമ്മ ഒരു റേഡിയോ ജോക്കി ആകുന്ന കഥ പറഞ്ഞ ചിത്രം മായിരുന്നു തുമാരി സുലുവിന്റെ തമിഴ് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. ഹിന്ദിയില്‍ വിദ്യാ ബാലന് അവതരിപ്പിച്ച സുലുവിനെ തമിഴില്‍ അവതരിപ്പിക്കുന്നത് ജ്യോതികയാണ്. കാട്രിന്‍ മൊഴി എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്. ചിത്രത്തിന് ആശംസകളുമായി സാക്ഷാല്‍ വിദ്യാ ബാലന് തന്നെ രംഗത്തെത്തി.
ജ്യോതികയ്ക്ക് ആശംസകളുമായി വീഡിയോ സന്ദേശവുമായി എത്തിയിരിക്കുകയാണ് വിദ്യാ ബാലന്. തുമാരി സുലുവില്‍ ഞാന്‍ അഭിനയിച്ച കഥാപാത്രം തമിഴ് റീമേക്കില്‍ ജ്യോതിക അവതരിപ്പിക്കുന്നുവെന്ന് അറിഞ്ഞതില്‍ വലിയ സന്തോഷമാണ്. ജ്യോതികയ്ക്കും രാധാ മോഹനും, നിര്‍മ്മാതാവ് ജി ധനഞ്ജയനും സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ആശംസകള്‍. ചിത്രം തീയ്യേറ്ററില്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍-വിദ്യ ബാലന് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
It's a warm surprise to the entire team of #KaatrinMozhi as the reigning queen @vidya_balan herself lands up wishing the entire team for a huge success. #Jyotika #radhamohan @LakshmiManchu @Dhananjayang @imkaashif @Cinemainmygenes @madhankarky #KaatrinMozhiFromNov16th pic.twitter.com/JRtGJdi9r5
— Johnson PRO (@johnsoncinepro) November 14, 2018
വിവാഹശേഷമുള്ള തിരിച്ചു വരവില്‍ മികച്ച കഥാപാത്രങ്ങളുമായി അമ്പരിപ്പിക്കുകയാണ് ജ്യോതിക. 36 വയതിനിലെ , മകളീര്‍ മട്ടും തുടങ്ങിയ സിനിമകളിലെ വിജയം കാട്രിന്‍ മൊഴിയിലും ആവര്‍ത്തിക്കാനാണ് ജ്യോതികയുടെ ശ്രമം. റേഡിയോ ജോക്കിയാകാന്‍ ശ്രമിക്കുന്ന കഥാപാത്രമായി തന്നെയാണ് ജ്യോതികയും സിനിമയില്‍. വിജയലക്ഷ്മി എന്ന വീട്ടമ്മയായാണ് ജ്യോതിക എത്തുന്നത്. നവംബര്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക.
Discussion about this post