മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ധനുഷിന്റെ നായികയായി അസുരനിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച താരം ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് മലയാളത്തിന്റെ താരരാജാവിനെ കുറിച്ച് വാചാലയായത്.
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് മൂന്ന് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനായിരുന്നു അവതാരകന് മഞ്ജു വാര്യരോട് ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തെ മൂന്ന് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ സാധിക്കില്ലെന്നും ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട പുത്രനാണ് അദ്ദേഹമെന്നുമായിരുന്നു താരം നല്കിയ മറുപടി.
‘ലാലേട്ടനൊപ്പം എട്ട് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക എനര്‍ജിയാണ് അദ്ദേഹം ഒപ്പമുള്ളപ്പോള്‍ നമുക്ക് ലഭിക്കുക. വളരെ സാധാരണക്കാരാനായി സൂപ്പര്‍ സ്റ്റാറിന്റെ യാതൊരുവിധ തലക്കനവും ഇല്ലാതെയാണ് അദ്ദേഹം എല്ലാവരോടും ഇടപഴകാറുള്ളത്. സെറ്റിന്റെ പുറത്തുള്ള ഒരാള്‍ അദ്ദേഹത്തെ കണ്ട് എക്സൈറ്റഡാവുമ്പോഴാണ് വലിയ ഒരു താരത്തിന് ഒപ്പമാണല്ലോ ഇരിക്കുന്നതെന്നോര്‍ത്ത് നമ്മളും ത്രില്ലടിക്കുക’ എന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
വെട്രിമാരന്-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന അസുരന് എന്ന ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇരുവരും ഒന്നിച്ചപ്പോള്‍ എല്ലാം ഹിറ്റാണ് പിറന്നത്.
Discussion about this post