വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണേന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര മലയാള വെള്ളിത്തിരയിലേയ്ക്ക് മടങ്ങി വരുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നടന് അജു വര്‍ഗീസ് ആണ്.
ധ്യാന്‍ ശ്രീനിവാസന് അണിയിച്ചൊരുക്കിയ സിനിമ തീയ്യേറ്ററുകളിലെത്തിയതിന് പിന്നാലെ രസകരമായൊരു ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് അജു. ഇന്‍സ്റ്റഗ്രാമിലാണ് രസകരമായ സംഭവം പങ്കുവെച്ചിരിക്കുന്നത്. നയന്‍താര രണ്ട് ചെക്കുകളുമായി നില്ക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. ഇതിനോടൊപ്പമുള്ള അടിക്കുറിപ്പാണ് ചിരി പടര്‍ത്തുന്നത്.
മിസ്റ്റര്‍ പ്രൊഡ്യൂസര്‍ എന്താണിത്, നിങ്ങള്‍ തന്ന രണ്ട് ചെക്കും ബൗണ്‍സ് എന്നാണ് കുറിച്ചത്. പ്രിയ താരത്തിന് പണം നല്‍കിയില്ലേയെന്ന ചോദ്യവുമായി ആരാധകരും രംഗത്തുണ്ട്. പറ്റിക്കേണ്ടായിരുന്നു എന്നാണ് പലരുടെയും സങ്കടം പറച്ചില്. നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’യാണ് ഓണച്ചിത്രങ്ങളില്‍ ആദ്യമെത്തിയത്.
Discussion about this post