മലയാളത്തില്‍ മുന്‍കാലങ്ങളില്‍ തിളങ്ങി നിന്ന താരങ്ങള്‍ പിന്നീട് ചലച്ചിത്ര ലോകത്ത് നിന്ന് മാറി നിന്നിരുന്നു. ശേഷം ഒന്നിനു പുറകെ മറ്റൊന്നായി മലയാള ചലച്ചിത്ര രംഗത്തേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടി മാതു തിരികെ വരുന്നുവെന്ന് അറിയിച്ചിരുന്നു. നാള് ഇത്രയും മാറി നിന്നത് തെറ്റായി പോയി എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
ഇപ്പോള്‍ മുന്‍കാലത്തെ സൂപ്പര്‍ സ്റ്റാറായി നിലനിന്നിരുന്ന നടി ജലജ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ടേക്ക് ഓഫ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ടീമില്‍ തന്നെ പിറക്കുന്ന ‘മാലിക്’ എന്ന ചിത്രത്തിലൂടെയാണ് ജലജ എത്തുന്നത്. മാലിക്കിന്റെ ചിത്രീകരണം ആരംഭിച്ചു. 25 കോടി മുതല്‍ മുടക്കില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം ബിജു മേനോന് ,വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്, അപ്പാനി ശരത്ത്, നിമിഷ സജയന് എന്നിവരാണ് അണിനിരക്കുന്നത്. ഈ താരനിരയ്ക്കൊപ്പമാണ് നടി ജലജയും വേഷമിടുന്നത്.
ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് രാമന് കലാസംവിധാനം നിര്‍വഹിക്കുന്ന മാലിക്കില്‍ സാനു ജോണ്‍ വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്യും. സുഷിന് ശ്യാം സംഗീതം നിര്‍വഹിക്കുന്ന ചിത്രം 2020 ഏപ്രില്‍ 3ന് ആന്റോ ജോസഫ് ഫിലിം കമ്പനി തീയേറ്ററിലെത്തിക്കും.
Discussion about this post