സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ‘ചോല’ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. ജോജു ജോര്‍ജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ജോജു ജോര്‍ജ്-നിമിഷ സജയന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയറിലെ ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ സംവിധായകന് സനല്‍ കുമാര്‍ ശശിധരന്, ജോജു ജോര്‍ജ്, നിമിഷ സജയന്, സിജോ വടക്കന്‍, ഷാജി മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സര വിഭാഗത്തിലാണ് ചോല തെരഞ്ഞെടുക്കപ്പെട്ടത്.
മുണ്ട് ഉടുത്ത് തനി മലയാളി ലുക്കിലാണ് ജോജു ചലച്ചിത്രമേളയില്‍ പങ്കെടുത്തത്. നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് ഇവരെ വരവേറ്റത്. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കൂത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെനീസ് ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുത്ത മലയാള ചിത്രമാണ് ചോല.
Discussion about this post