കഷ്ടാപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ റെയില്‍വേ ഗാര്‍ഡുകളുടെ ജീവിതം വെള്ളിത്തിരയിലേക്ക്. പൃഥ്വിരാജാണ് ഇവരുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ദീപു കരുണാകരന് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ‘റെയില്‍വെ ഗാര്‍ഡ്’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഉണ്ണി ആര് ആണ് ഒരുക്കിയിരിക്കുന്നത്.
തന്റെ ഫേസ്ബുക്കിലൂടെ ആണ് പൃഥ്വിരാജ് പുതിയ ചിത്രത്തെ കുറിച്ചുള്ള കാര്യം ആരാധകരുമായി പങ്കുവെച്ചത്. ‘കടുത്ത ചൂടും, മരവിപ്പിക്കുന്ന തണുപ്പും, ഇരുണ്ട രാത്രികളും, ലോക്കോമോട്ടീവിയുടെ സ്പന്ദനവുമാണ് റെയില്‍വെ ഗാര്‍ഡുകള്‍ക്ക് കൂട്ടായിട്ടുള്ളത്. ആര്‍ക്കും അറിയാത്ത എന്നാല്‍ ആരും പറയാത്ത ഹീറോയുടെ കഥ. അതാണ് റെയില്‍വെ ഗാര്‍ഡിന്റെ കഥ’ എന്നാണ് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചത്.
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ ആണ് പൃഥ്വിരാജിന്റെ തീയ്യേറ്ററുകളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം.
Discussion about this post