ആദ്യ തമിഴ് ചിത്രവുമായി മഞ്ജു വാര്യര്‍; ‘അസുരന്റെ’ പുതിയ ലുക്ക് പുറത്തുവിട്ടു

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമായ അസുരന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മഞ്ജു തന്റെ ഫേസ്ബുക്ക് വഴിയാണ് ചിത്രം പുറത്തുവിട്ടത്. കന്മദത്തിലെ ഭാനുവിനെ ഓര്‍മ്മിപ്പിക്കും വിധമാണ് പോസ്റ്ററിലെ മഞ്ജു വാര്യരുടെ ലുക്ക്.

വെട്രിമാരന്‍-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിനായി ആരാധകര്‍ ഏറെ ആകാംക്ഷയോടെ ആണ് കാത്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചപ്പോള്‍ എല്ലാം ഹിറ്റ് ചിത്രങ്ങളാണ് പിറന്നത്. വെട്രിമാരന്റെ ആദ്യ ചിത്രമായ പൊല്ലാത്തവനിവല്‍ നായകനായി എത്തിയത് ധനുഷ് ആയിരുന്നു.

പിന്നീട് 2011ല്‍ പുറത്തുവന്ന ആടുകളത്തിലും അതിനു ശേഷം വന്ന വട ചെന്നൈയിലും നായകന്‍ ധനുഷ് ആയിരുന്നു. ആടുകളത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രതികാര കഥയാണ് ചിത്രത്തില്‍ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Exit mobile version