പൊതുസ്ഥലങ്ങളില്‍ വച്ചുള്ള ആളുകളുടെ തുറിച്ചുനോട്ടം കാരണം വലിയ അപമാനം തോന്നാറുണ്ടെന്ന് തുറന്ന് പറഞ്ഞ് പോണ്‍ നടി മിയ ഖലീഫ. പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ നേരിടുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ചും സ്വകാര്യത നഷ്ടപ്പെടുന്നതിനെക്കുറിച്ചും ബിബിസി ഹാര്‍ഡ്ടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് മിയ ഖലീഫ തുറന്നു പറഞ്ഞത്.
‘ആളുകളുടെ തുറിച്ചു നോട്ടങ്ങള്‍ കാണുമ്പോള്‍ അവര്‍ക്ക് തന്റെ വസ്ത്രങ്ങള്‍ക്കിടയിലൂടെ കാണാം എന്നാണ് തോന്നുക. അപ്പോള്‍ വലിയ അപമാനം തോന്നാറുണ്ട്. താന്‍ ഒരു ഗൂഗിള്‍ സെര്‍ച്ചിനപ്പുറത്തുള്ള വ്യക്തിയായതിനാല്‍ സ്വകാര്യതയ്ക്കുള്ള അവകാശം മുഴുവന്‍ നഷ്ടപ്പെട്ടുവെന്നാണ് തോന്നുകയെന്നും മിയ അഭിമുഖത്തില്‍ പറഞ്ഞു.
പോണ്‍ മേഖലകളിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞതിന് ശേഷം നിരവധി പേര്‍ അതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മെയിലുകള്‍ അയക്കുന്നുണ്ടെന്നും താരം പറഞ്ഞു. സെക്സ് ട്രാഫിക്കിങ്ങിലൂടെ പോണ്‍ സിനിമയിലഭിനയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരുപാട് പേരെക്കുറിച്ച് അറിയുന്നുണ്ട്. അതെല്ലാം അറിയുമ്പോള്‍ ഞാന്‍ തുറന്നു പറയാന്‍ തയ്യാറായത് നന്നായെന്ന് തോന്നുന്നുവെന്നും മിയ പറഞ്ഞു.
മിയ ഖലീഫ നേരത്തെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍, പോണ്‍ സിനിമകളിലെ അഭിനയം നിര്‍ത്താനുള്ള കാരണങ്ങളും പോണ്‍ ഇന്റസ്ട്രിയില്‍ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിരുന്നു. പോണ്‍ സിനിമകളില്‍ അഭിനയിച്ച് താന്‍ ആകെ സമ്പാദിച്ചത് വെറും എട്ടു ലക്ഷം രൂപയാണെന്നും, ഹിജാബ് ധരിച്ച തന്റെ വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ ഐഎസില്‍ നിന്നും ഭീഷണികള്‍ ഉയര്‍ന്നിരുന്നുവെന്നും മിയ ആ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
2015ല്‍ കേവലം മൂന്നു മാസം മാത്രമാണ് പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതെങ്കിലും ഏറ്റവും അധികം സേര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളില്‍ ഒരാളായിരുന്നു മിയ. ആഗോള ഭീകരസംഘടനയായ ഐഎസിന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് നീലച്ചിത്ര മേഖല വിടാനുള്ള തീരുമാനം.
Discussion about this post