തങ്ങളുടെ പ്രിയപ്പെട്ട താരത്തെ ഒരു നോക്ക് കാണാന്‍ വേണ്ടി എന്ത് സാഹസം ചെയ്യാനും തയ്യാറാണ് ആരാധകര്‍. അത്തരത്തിലുള്ള ഒരു ആരാധകന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറിനെ കാണാന്‍ വേണ്ടി പര്‍ബത് എന്ന യുവാവ് നടന്നത് 900 കിലോമീറ്റര്‍ ആണ്. ദ്വാരകയില്‍ നിന്ന് മുംബൈ വരെയുള്ള ദൂരമാണ് തന്റെ പ്രിയതാരത്തെ ഒരുനോക്ക് കാണാന്‍ വേണ്ടി പര്‍ബത് താണ്ടിയത്.
Met Parbat today, he walked over 900 kms all the way from Dwarka. He planned it in a way to reach Mumbai in 18 days to catch me here on a Sunday. If our youth use this kind of planning and determination to achieve their goals, then there’s no stopping us! #SundayMotivation pic.twitter.com/kJdyNxwwpa
— Akshay Kumar (@akshaykumar) September 1, 2019
അക്ഷയ് കുമാര്‍ തന്നെയാണ് ആരാധകന്റെ ഈ സാഹസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘ഇന്ന് പര്‍ബതിനെ കണ്ടു. ദ്വാരകയില്‍ നിന്നും 900 കിലോമീറ്റര്‍ നടന്നാണ് അവന് ഇവിടെ എത്തിയിരിക്കുന്നത്. 18 ദിവസം കൊണ്ട് മുംബൈയില്‍ എത്തിയ അവന് എന്നെ ഇന്നു കാണാന്‍ പദ്ധതിയിടുകയായിരുന്നു. നമ്മുടെ യുവാക്കള്‍ അവരുടെ ലക്ഷ്യം കണ്ടെത്താനായി ഇത്തരത്തിലുള്ള ആസൂത്രണവും ദൃഢനിശ്ചയവുമാണ് ഉപയോഗിക്കുന്നതെങ്കില്‍, പിന്നെ അവരെ തടയാന്‍ ഒന്നിനുമാകില്ല’ എന്നാണ് താരം ചിത്രം പങ്കുവെച്ച് കൊണ്ട് ട്വീറ്റ് ചെയ്തത്.
അതേസമയം ആരാധകരോട് താരം ചില കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ‘നിങ്ങള്‍ ഇത്തരത്തില്‍ എന്നെ സ്നേഹിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും ഉണ്ട്. എന്നാല്‍ നിങ്ങള്‍ ഇത്തരം സാഹസങ്ങളും പ്രവര്‍ത്തികളും ഒഴിവാക്കണം. നിങ്ങളുടെ സമയവും ഊര്‍ജ്ജവും ദൃഢനിശ്ചയവുമെല്ലാം നിങ്ങളുടെ ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ ഉപയോഗിക്കൂ’ എന്നാണ് അക്ഷയ് കുമാര്‍ ട്വീറ്റില്‍ കുറിച്ചത്.
It’s always great to meet you all and I’m grateful for all the love you give me but a request to please not do these things…focus your time, energy and resources in bettering your life, that’ll make me the happiest 🙏🏻 Wishing Parbat all the very best pic.twitter.com/BvrP2JSDdc
— Akshay Kumar (@akshaykumar) September 1, 2019
Discussion about this post