ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു. ഇന്നലെയായിരുന്നു വിനീത് മേനോനുമായുള്ള പാര്‍വ്വതിയുടെ വിവാഹനിശ്ചയം. താരം തന്നെയാണ് ഈ കാര്യം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്. ‘ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിംഗ് എന്‍ഗേജ്മെന്റ് ആണ്. എല്ലാവരുടെയും പ്രാര്‍ഥന വേണം’, ഫേസ്ബുക്ക് ലൈവില്‍ എത്തി പാര്‍വ്വതി പറഞ്ഞു.
2013ല്‍ ലാല്‍ജോസിന്റെ ഏഴു സുന്ദരരാത്രികള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
2015ല്‍ രാജമ്മ അറ്റ് യാഹൂ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് രഞ്ജിത്തിന്റെ ‘ലീല’യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ജയറാം ചിത്രം ‘പട്ടാഭിരാമനി’ലും പാര്‍വ്വതി അഭിനയിച്ചിട്ടുണ്ട്.
Discussion about this post