ചലച്ചിത്ര താരം അനൂപ് ചന്ദ്രന് വിവാഹിതനായി. അനൂപിന്റെ നാട്ടുകാരി കൂടിയായ ലക്ഷ്മി രാജഗോപാലാണ് വധു. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മിന്നുകെട്ട്. ജനുവരി ആറിന് ഇവരുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു.
ബി ടെക് ബിരുദധാരിയാണ് ലക്ഷ്മി. എന്നാല്‍ കാര്‍ഷിക രംഗത്തും സജീവമായിരുന്നു. സിനിമാ തിരക്കുകള്‍ ഉണ്ടെങ്കിലും അനൂപിനും കൃഷിയില്‍ താല്‍പ്പര്യം ഉണ്ട്. അച്ഛന്റെ സുഹൃത്ത് രാജാ മുഹമ്മദ് വഴിയാണ് അനൂപ് ലക്ഷ്മിയെ പരിചയപ്പെടുന്നത്. കൃഷിയിലുള്ള താല്പര്യം ഇരുവരെയും അടുപ്പിക്കുകയായിരുന്നു.
മമ്മൂട്ടി നായകനായ രഞ്ജിത്ത് ചിത്രം ‘ബ്ലാക്കി’ലൂടെയാണ് അനൂപ് ചന്ദ്രന് സിനിമയില്‍ എത്തുന്നത്. ഇതുവരെ അറുപതോളം സിനിമകളിലാണ് താരം വേഷമിട്ടിട്ടുള്ളത്.
Discussion about this post