മലയാളത്തിലെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ ജന്മദിനമാണ് ഇന്ന്. താരത്തിന്റെ ചിത്രവും മീമുകളും വെച്ച് സോഷ്യല്‍മീഡിയ ഒന്നടങ്കം ആശംസകള്‍ നേരുന്നുണ്ട്. നിരവധി താരങ്ങളും പിറന്നാള്‍ ആശംസകള്‍ നേരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നടന് കുഞ്ചാക്കോ ബോബന് പങ്കുവെച്ച ആശംസയാണ് ചിരി പടര്‍ത്തുന്നത്.
‘ഹാപ്പി ബര്‍ത്ത്ഡേ അളിയാ..’ ഇന്ത്യയിലെ തന്നെ മികച്ച നടന്.. തന്റെ ഏറ്റവും ‘അലമ്പു മാമന്’ ഇസക്കുട്ടന് പ്രത്യേകം ആശംസിക്കുന്നു..’ എന്നാണ് ചാക്കോച്ചന് കുറിച്ചത്. ജയസൂര്യയും ഭാര്യ സരിതയും കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്കിന്റെ മാമോദിസ ചടങ്ങിനെത്തിയ ഫോട്ടോയും ചാക്കോച്ചന് ആശംസയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.
Discussion about this post