തന്റെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് നടി എമി ജാക്‌സണ്‍. കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഗര്‍ഭകാലത്തിന്റെ ആസ്വാദനത്തിലായിരുന്നു താരം. ഇതിനോടകം നിരവധി ചിത്രങ്ങളും എമി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ പൂര്‍ണ്ണ ഗര്‍ഭിണിയായതിന്റെ സന്തോഷത്തിലും കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലുമാണ് നടി.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത് തന്റെ ബേബി ഷവര്‍ ചിത്രങ്ങളാണ്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു. ക്രീം ബ്ലു നിറത്തില്‍ അതീവ സുന്ദരിയായാണ് താരം എത്തിയത്. നിറവയറില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. ബിസിനസുകാരനായ ജോര്‍ജ് പനയോറ്റുവാണ് എമിയുടെ ജീവിത പങ്കാളി.
Discussion about this post