ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ ജയസൂര്യയ്ക്ക് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് നേര്‍ന്ന പിറന്നാള്‍ ആശംസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
‘പാപ്പോയ് ഇന്നാണല്ലേ പാപ്പന്റെ ഹാപ്പി ബര്‍ത്തഡേ..?? വാഴ്ത്തുക്കള്‍..അടുത്ത പിറന്നാളിന് മുന്‍പ് നമ്മക്ക് ഒന്നൂടെ മുണ്ടും മാടിക്കുത്തി എറങ്ങണം യേത്’ എന്നാണ് മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഈ ആശംസയാണ് ഇപ്പോള്‍ ‘ആട്’ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അടുത്ത വര്‍ഷം ഷാജി പാപ്പനും പിള്ളേരും വീണ്ടും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിലവില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ‘അഞ്ചാംപാതിര’ എന്ന ക്രൈം ത്രില്ലര്‍ ഒരുക്കുന്നതിന്റെ പണിപ്പുരയിലാണ് മിഥുന്‍.
Discussion about this post