നീണ്ട ഇടവേളയ്ക്ക് ശേഷം തീയ്യേറ്ററിലെത്തിയ പ്രഭാസ് ചിത്രമായ ‘സാഹോ’ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സാണ് ചിത്രം ചോര്‍ത്തിയത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായുള്ള ചിത്രം ഇന്നാണ് പുറത്തിറങ്ങിയത്.
ചിത്രം തീയേറ്ററുകളിലെത്തി നിമിഷങ്ങള്‍ക്കകമാണ് ഇന്റര്‍നെറ്റില്‍ എത്തിയത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് സാഹോ. സിനിമാ വ്യവസായത്തിന് വെല്ലുവിളിയായി തുടരുന്ന ഓണ്‍ലൈന്‍ പൈറസിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനെ സമീപിച്ചിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ കോടതി ഇടപെടല്‍ ഉണ്ടായിട്ടും തമിഴ് റോക്കേഴ്‌സ് സിനിമ ചോര്‍ത്തല്‍ തുടരുകയാണ്. ഇതോടെ കോടികള്‍ മുടക്കി സിനിമ ഒരുക്കിയവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത.
Discussion about this post