രജിഷ വിജയന്‍ നായികയായി എത്തുന്ന ‘ഫൈനല്‍സ്’ എന്ന ചിത്രത്തില്‍ നടി പ്രിയാ വാര്യര്‍ ആലപിച്ച ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘നീ മഴവില്ല് പോലെ എന്‍ മിഴിയോരം വിരിയവേ’ എന്ന് തുടങ്ങുന്ന ഗാനം നരേഷ് അയ്യര്‍ക്കൊപ്പമാണ് പ്രിയ ആലപിച്ചിരിക്കുന്നത്. തീവണ്ടിയിലൂടെ പ്രശസ്തനായ കൈലാസ് മേനോന്‍ ആണ് സംഗീത സംവിധായകന്‍.
ചിത്രത്തില്‍ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന ആലീസ് എന്ന സൈക്ലിസ്റ്റ് ആയാണ് രജിഷ എത്തുന്നത്. ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായ ഫൈനല്‍സ് സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പിആര്‍ അരുണ്‍ ആണ്.
സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തില്‍ രജിഷയുടെ അച്ഛന്റെ വേഷത്തിലെത്തുന്നത്. ടിനി ടോം, സോനാ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മണിയന്‍പിള്ളരാജുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
Discussion about this post