മറ്റ് സൂപ്പര്‍ താരങ്ങളേക്കാള്‍ വളരെ മുകളിലാണ് ധനുഷ് എന്ന നടന്റെ സ്ഥാനം. അതിനാല്‍ തന്നെ താരത്തിന്റെ ഓരോ വാക്കുകളും സമൂഹത്തില്‍ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഇപ്പോള്‍ അസുരന്‍ ഓഡിയോ ലോഞ്ചില്‍ ധനുഷ് നടത്തിയ പ്രസംഗമാണ് വിവാദത്തിലായിരിക്കുന്നത്. ഇന്നത്തെ കാലത്ത് ചില നിര്‍മ്മാതാക്കള്‍ മുഴുവന്‍ പ്രതിഫലം നല്‍കുവെന്ന് താരം പറഞ്ഞതാണ് വിവാദത്തില്‍ കലാശിച്ചത്. മാത്രമല്ല തന്നെ പലരും കബളിച്ചിട്ടുണ്ടെന്നും ധനുഷ് വ്യക്തമാക്കി. എന്നാല്‍ താരത്തിന്റെ ഈ വാക്കുകള്‍ നിമിഷംനേരം കൊണ്ടാണ് വിവാദമായത്. ധനുഷിനെതിരേ പ്രശ്‌സത നിര്‍മ്മാതാവ് അഴകപ്പന്‍ രംഗത്ത് വന്നു.
തമിഴിലെ നിര്‍മ്മാതാക്കളെയെല്ലാം പ്രതികൂട്ടിലാക്കുന്ന പരാമര്‍ശമാണ് ധനുഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൂപ്പര്‍ താരങ്ങള്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. രജനികാന്ത് 70-60 കോടി വരെ. അവരുടെ ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ നിര്‍മ്മാതാക്കളുടെ കഥ അവിടെ തീരും. അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് ധനുഷ് അതെക്കുറിച്ച് പറയുന്നില്ല- അഴകപ്പന്‍ ചോദിക്കുന്നു. ധനുഷിനൊപ്പം മുഖാമുഖമിരുന്ന് സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ധനുഷിനെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തി.
Discussion about this post