ആ അതിമധുര ശബ്ദത്തിന് ആദ്യ ദിവസം തന്നെ രണ്ട് കോടിക്ക് മുകളില്‍ കാഴ്ച്ചക്കാര്‍.
പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ‘ഏക് പ്യാര് കാ നഗ്മാ ഹേ….’ എന്ന ഗാനമാലപിച്ച രാണു മണ്ടലിനെ ആരും മറന്നു കാണാന്‍ ഇടയില്ല. തന്റെ ആദ്യ വീഡിയോ ഗാനത്തിലൂടെ തന്നെ ആ പിന്നണി ഗായക ആദ്യ ദിവസം തന്നെ രണ്ട് കോടിക്ക് മുകളില്‍ കാഴ്ച്ചക്കാരെയാണ് സൃഷ്ടിച്ചത്.
രാണുവിന്റെ ആദ്യ ബോളിവുഡ് ഗാനമായിരുന്നു ഇത്. ‘തേരി മേരി കഹാനി’ എന്ന് തുടങ്ങുന്ന ഗാനം അതിമനോഹരമായാണ് രാണു ആലപിച്ചത്. കഴിഞ്ഞ ദിവസമാണ് ഗാനത്തിന്റെ മുഴുവന്‍ വീഡിയോ രൂപം അണിയറ പ്രവര്‍ത്തകര്‍ യൂ ട്യൂബിലൂടെ പുറത്തുവിട്ടത്. രണാഘട്ട് സ്റ്റേഷനിലിരുന്ന് മുഷിഞ്ഞ വസ്ത്രം ധരിച്ച് ഗാനമാലപിക്കുന്ന ഇവരുടെ വീഡിയോ നിമിഷനേരം കൊണ്ടായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നത്.
സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് രാണുവിനെ ഹിമേഷ് രേഷ്മിയ പാടാന്‍ ക്ഷണിച്ചത്. കൊല്‍ക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യക്ക് പുറത്ത് നിന്നും ബംഗ്ലാദേശില്‍ നിന്നും വരെ പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നുണ്ടെന്ന് രാണുവിനെ കണ്ടെത്തിയ എന്‍ജിഒ പ്രവര്‍ത്തകര്‍ പറഞ്ഞു.
മുംബൈ സ്വദേശിയായ ബാബു മൊണ്ടാല്‍ ആയിരുന്നു രാണുവിന്റെ ഭര്‍ത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനില്‍ പാട്ടു പാടിയാണ് ജീവിതം മുന്നോട്ടു പോയികൊണ്ടിരുന്നത്.
Discussion about this post