രാക്ഷസന് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്ത് മികച്ച തിരിച്ച് വരവ് നടത്തിയ വിഷ്ണു വിശാല്‍ വിവാഹമോചിതനായി. താന്‍ ഭാര്യയുമായി ഒരു വര്‍ഷത്തോളമായി പിരിഞ്ഞ് താമസിക്കുകയാണെന്നും നിയമപരമായ വിവാഹമോചനം നേടിയെന്നുമുള്ള വിവരം വിഷ്ണു തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കിയത്.
ഒരു വര്‍ഷമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഞാനും രജനിയും ഇപ്പോള്‍ നിയമപരമായി വേര്‍പിരിഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. അവന്റെ രക്ഷിതാവായി അവന് വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതിനായിരിക്കും ഇനി എപ്പോഴും പ്രാധാന്യം നല്‍കുക. ഞാനും രജനിയും ഒരുമിച്ച് കുറേ സുന്ദരവര്‍ഷങ്ങള്‍ പങ്കിട്ടു. ഇനിയും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി തുടരുമെന്നും വിഷ്ണു വിശാല്‍ പറഞ്ഞു.
കോളജ് കാലം മുതല്‍ തന്നെ സുഹൃത്തുക്കളായിരുന്ന നടന് കെ നടരാജിന്റെ മകള്‍ രജനി നടരാജിനെ വിഷ്ണു വിവാഹം ചെയ്യുന്നത് 2011ലാണ്. നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. 2017 ജനുവരി 30നാണ് ഇവര്‍ക്ക് ഒരു മകന് ജനിച്ചത്. വെണ്ണിലാ കബഡിക്കൂട്ടം, ബലേ പാണ്ഡ്യ, കുള്ളനരിക്കൂട്ടം, നീര് പറവൈ, മുണ്ടാസപ്പട്ടി, ജീവ, ഇന്ട്ര് നേട്ര് നാളൈ, മാവീരന് കിട്ടു, രാക്ഷസന് എന്നിവയാണ് വിഷ്ണു വിശാലിന്റെ പ്രധാന സിനിമകള്‍.
Discussion about this post