ആകാശഗംഗ എന്ന ചിത്രത്തിലെ യക്ഷി കഥാപാത്രത്തെ അവതരിപ്പിച്ച മയൂരിയെ മലയാള പ്രേക്ഷകര്‍ മറന്നു കാണാന്‍ ഇടയില്ല. ചുരുക്കം ചില സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള മയൂരി 22-ാം വയസിലാണ് ആത്മഹത്യ ചെയ്തത്. വിരലില്‍ എണ്ണാവുന്ന ചിത്രം മാത്രമാണ് ചെയ്തതെങ്കിലും അവയെല്ലാം ഇന്നും നമ്മുടെ മനസില്‍ മായാതെ കിടക്കുന്ന ഒന്നാണ്.
സമ്മര്‍ ഇന്‍ ബത്‌ലഹേം, ചന്ദാമാമാ, പ്രേം പൂജാരി എന്നീ ചിത്രങ്ങളില്‍ മയൂരി വേഷമിട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മനസില്‍ മയൂരിയുടെ മുഖം ആകാശഗംഗയിലെ യക്ഷി കഥാപാത്രം തന്നെയായിരുന്നു. വര്‍ഷമിത്ര പിന്നിട്ടിട്ടും മായാതെ നിന്ന ഒന്ന്. ഇപ്പോള്‍ മയൂരിയുടെ ആത്മഹത്യയ്ക്കു പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത.
ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഗീത ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തെന്നിന്ത്യയില്‍ ഒരു കാലത്തെ തിളങ്ങുന്ന നായികയായിരുന്നു സംഗീത. മലയാളത്തിലും നടി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മയൂരിയെ കുറിച്ചുള്ള സംഗീതയുടെ വാക്കുകള്‍;
സമ്മറില്‍ മയൂരി ഉണ്ടായിരുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു അവള്‍. എന്നേക്കാള്‍ മൂന്ന് വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിംഗ് തീര്‍ന്ന് മുറിയിലെത്തിയാല്‍ പിന്നെ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു’.
Discussion about this post