ആരാധകര്‍ ഏറെ കാത്തിരുന്ന വൈറല്‍ ഗായിക രാണു പാടിയ ഗാനം പുറത്തിറങ്ങി. വന്‍ വരവേല്‍പ്പാണ് ആ പ്രണയഗാനത്തിന് ആരാധകര്‍ നല്‍കുന്നത്. ഏക് പ്യാര്‍ കാ നഗ്മാ ഹേ….’ പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് പാടിയ രാണുവിനെ മറന്നു കാണാന്‍ ഇടയില്ല. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറെ പോലും അമ്പരപ്പിക്കുന്ന ശബ്ദമാധുര്യത്തിലായിരുന്നു രാണുവിന്റെ ഗാനം.
വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച രാണു മണ്ടലിന് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ഗാനം ഹിറ്റായതോടെയാണ് രാണു ബോളിവുഡില്‍ പാടിയത്. ആ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഹിമേഷ് രേഷ്മിയ ഒരുക്കിയിരിക്കുന്ന ‘തേരി മേരി കഹാനി’ എന്ന ഗാനം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തനിക്കൊപ്പം പാടാന്‍ ഹിമേഷ് രേഷ്മിയ രാണുവിനെ ക്ഷണിച്ചത്.
കൊല്‍ക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളില്‍ നിന്നും പരിപാടികള്‍ അവതരിപ്പിക്കാന്‍ അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്ന് രാണുവിനെ കണ്ടെത്തിയ എന്‍ജിഒ പ്രവര്‍ത്തകര്‍ പറയുന്നു. വന്‍ പിന്തുണയാണ് രാണുവിന് ലഭിക്കുന്നത്. പേരും പ്രശസ്തിയും വന്നതോടെ പത്ത് വര്‍ഷം മുന്‍പ് ഉപേക്ഷിച്ചു പോയ മകളും തേടിയെത്തിയിരുന്നു. ട്രെയിനുകളില്‍ പാട്ടുപാടി കിട്ടുന്ന പണം കൊണ്ടാണ് അവര്‍ കഴിഞ്ഞിരുന്നത്.
Discussion about this post