അദ്ദേഹത്തെ ഒഴിവാക്കാനാകില്ല: മലൈക

ഒരു ഫാഷൻ മാസികയുടെ അഭിമുഖത്തിൽ പങ്കെടുക്കവെയാണ് താരം അർബാസുമായുള്ള ബന്ധത്തെക്കുറിച്ചു വെളിപ്പെടുത്തിയത്.

ബോളിവുഡ് താരം മലൈക അറോറയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാതാരം. അർജുൻ കപൂറുമായുള്ള സ്ഥിരീകരിക്കാത്ത പ്രണയ വാർത്തയെ തുടർന്ന് ബിടൗണിൽ ചൂടൻ ചർച്ചയായ മലൈക ഇപ്പോൾ മുൻ ഭർത്താവിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. മുൻ ഭർത്താവ് അർബാസ് ഖാൻ ഇപ്പോഴും കുടുംബത്തിലെ അംഗമാണെന്നും തന്റെ മകന്റെ അച്ഛനായതിനാൽ അദ്ദേഹത്തെ ഒഴിവാക്കാൻ സാധിക്കില്ലെന്നുമാണ് മലൈക പറയുന്നത്. ഒരു ഫാഷൻ മാസികയുടെ അഭിമുഖത്തിൽ പങ്കെടുക്കവെയാണ് താരം അർബാസുമായുള്ള ബന്ധത്തെക്കുറിച്ചു വെളിപ്പെടുത്തിയത്.

”ബന്ധങ്ങൾ ഒരു രാത്രി കൊണ്ടല്ല, സമയമെടുത്ത് ഉണ്ടാകുന്നതാണ്. അതെല്ലാം വളരെ പ്രത്യേകതയും പ്രാധാന്യവും ഉള്ളതാണ്. പെട്ടെന്നൊരു ദിവസം മുറിച്ചു മാറ്റാനാകില്ല. അദ്ദേഹം ഇപ്പോഴും കുടുംബത്തിലെ ഒരു അംഗമാണ്. എല്ലാത്തിനും ഉപരി എന്റെ മകന്റെ അച്ഛനാണ്”- അർബാസിനെക്കുറിച്ചുള്ള ചോദ്യത്തിന് മലൈക പറഞ്ഞതിങ്ങനെ.

18 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2016ൽ ആണ് അർബാസ് ഖാനും മലൈകയും വിവാഹമോചിതരാകുന്നത്. ഇവർക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്. ഇറ്റാലിയൻ മോഡൽ ജോർജിയ അഡ്രിയാനിയുമായി പ്രണയത്തിലാണ് അർബാസെന്നാണ് വാർത്തകൾ.

Exit mobile version