നിരന്തരമായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കുന്ന താരജോഡികളാണ് പേളി മാണിയും, ശ്രീനിഷ് അരവിന്ദനും. ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.
ഇരുവരും തങ്ങളുടെ പ്രണയം ബിഗ് ബോസ്സില്‍ നിന്നാണ് തുറന്നു പറഞ്ഞത്. ഇതിനു ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇരുവരുടെയും വിവാഹഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷമുള്ള പുതിയ ഒരു ഫോട്ടോ ഷേയര് ചെയ്തിരിക്കുകയാണ് താരങ്ങള്‍.
വിവാഹത്തിന് ശേഷം എന്ന തലക്കെട്ടോടു കൂടിയാണ് ഫോട്ടോ ചെയ്തിരിക്കുന്നത്. പ്രതീക്ഷയും യാഥാര്‍ഥ്യവും എന്നും എഴുതിയിരിക്കുന്നു. പ്രതീക്ഷ എന്ന തലക്കെട്ടിനു മുകളില്‍ പ്രണയാതുരരായ പേളിയും ശ്രീനിഷുമാണ് ഉള്ളത്. മറുവശത്ത് മുഖത്ത് കരിതേച്ച് നില്ക്കുന്ന ഫോട്ടോയും.