റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ട് പാടി മനംകവര്‍ന്ന രാണുവിനെയും ആ സ്വരമാധുര്യവും നാം മറന്ന് കാണുവാന്‍ ഇടയില്ല. റെയില്‍വേ ഗായികയെ നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളും ഏറ്റെടുത്തത്. സംഭവം വൈറലായതിനു പിന്നാലെ രാണുവിനെ കൊണ്ട് സിനിമയും പാടിച്ചിരുന്നു. നടനും സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രഷാമിയയുടെ ‘ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍’ എന്ന ചിത്രത്തില്‍ ‘തേരി മേരി കഹാനി’ എന്ന ഗാനമാണ് രാണു പാടിയത്.
ആഴ്ചകള്‍ക്ക് മുന്‍പാണ് ട്രെയിന്‍ വെച്ച് ലതാ മങ്കേഷ്‌കറെ പോലും അത്ഭുതപ്പെടുത്തുന്ന ശബ്ദമാധുര്യത്തില്‍ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഗാനം രേണു ആലപിച്ചത്. ട്രെയിനില്‍ യാത്ര ചെയ്ത ആരോ ഇവര്‍ പാടുന്ന വീഡിയോ പങ്കുവെച്ചതോടെയാണ് രാണുവിന്റെ സ്വരമാധുര്യം ലോകം അറിഞ്ഞത്. ഇപ്പോള്‍ രാണുവിന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വീട് വെച്ച് നല്‍കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. 55 ലക്ഷത്തിന്റെ വീട് നല്‍കുമെന്നാണ് വിവരം.
എന്നാല്‍ സല്‍മാന്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെയും നടത്തിയിട്ടില്ല. ദബാങ്ങ് 3 ക്കു വേണ്ടി രാണുവിനെക്കൊണ്ട് ഒരു പാട്ട് പാടിക്കാനും സല്‍മാന് പദ്ധതിയുള്ളതായി വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. മുംബൈ സ്വദേശിയായ ബാബു മൊണ്ടാല്‍ ആയിരുന്നു രാണുവിന്റെ ഭര്‍ത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനില്‍ പാട്ടു പാടിയാണ് നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്നത്.
Discussion about this post