യോഗി ബാബു, വരുണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി നവാഗതനായ നാട്ടുദേവ് സംവിധാനം ചെയ്യുന്ന ‘പപ്പി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആള്‍ദൈവം സ്വാമി നിത്യാനന്ദ. അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് നിത്യാനന്ദ. പോണ്‍താരം ജോണി സിന്‍സയ്‌ക്കൊപ്പമാണ് പോസ്റ്ററില്‍ സ്വാമി നിത്യാനന്ദയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിന്റെ പോസ്റ്റര്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന കാര്യമാണിതെന്ന് ആരോപിച്ച് ശിവസേന നേരത്തേ രംഗത്തുവന്നിരുന്നു. ‘പോസ്റ്ററില്‍ നിത്യാനന്ദയുടെ ചിത്രത്തിനൊപ്പം പോണ്‍താരത്തെ വച്ചതിലൂടെ അദ്ദേഹത്തെ നിന്ദിക്കുകയാണ് ചെയ്യുന്നത്. ഇത് നിത്യാനന്ദയുടെ ഭക്തരുടെ വികാരത്തെയാണ് വ്രണപ്പെടുത്തിയിരിക്കുന്നത്’ എന്നാണ് തമിഴ്‌നാട് ശിവസേന വിഭാഗം ആരോപിച്ചത്.
അതേസമയം ചിത്രം ആരെയും ഹനിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് സംവിധായകന്റെ വിശദീകരണം. വേല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇസ്രൈ ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.