മണിരത്നം ‘പൊന്നിയിന്‍ സെല്വന്’ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ജയറാം ഒരു പ്രധാന വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
കല്‍ക്കി രചിച്ച പൊന്നിയിന്‍ സെല്വന് നോവലിന്റെ പ്രമേയം അരുള്‍മൊഴി വര്മ്മന് എന്ന ചോള രാജാവിന്റെ ജീവിതമാണ്. ചിത്രത്തില്‍ വിക്രം, അമിതാഭ് ബച്ചന്, ജയം രവി, കീര്‍ത്തി സുരേഷ്, കാര്‍ത്തി തുടങ്ങിയവരും
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണിരത്നം ഒരുക്കിയ ഇരുവര്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായിയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് അദ്ദേഹത്തിന്റെ തന്നെ ചിത്രമായ ഗുരു, രാവണ്‍ എന്നീ ചിത്രങ്ങളിലും നായിക ഐശ്വര്യ ആയിരുന്നു. രാവണ്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഐശ്വര്യ നായികയായി എത്തുന്ന മണിരത്നം ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
Discussion about this post