തന്റെ ജീവിതത്തില്‍ ഒരു കാലത്ത് കരയിപ്പിക്കുന്ന സംഭവങ്ങള്‍ക്കും സ്ഥാനം ഉണ്ടായിരുന്നെന്ന് ടൊവീനോ തോമസ്. അത്തരം കാര്യങ്ങള്‍ തല്‍ക്കാലം പുറം ലോകം അറിയണ്ടെന്നും, അതൊക്കെ എന്നും സ്വകാര്യ ഓര്‍മ്മയായി അവിടെ കിടക്കുമെന്നും താരം പറഞ്ഞു.
ജീവിതത്തില്‍ ഉണ്ടാവുന്ന ചില ദുരന്തങ്ങള്‍ മറ്റുള്ളവര്‍ക്ക് വെറും വാര്‍ത്തയായിരിക്കും. അതിനാല്‍ തന്നെ സങ്കടകരമായ കാര്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് താരം കൂട്ടിച്ചേര്‍ത്തു. ജാക്കര്‍ എന്ന ചിത്രത്തില്‍ ബഹദൂര്‍ പറയുന്നത് പോലെ ‘മോനെ ബാബു, കോമാളി കരയാന്‍ പാടില്ല. കോമാളി കരഞ്ഞാലും നാട്ടുകാര്‍ ചിരിക്കുമെന്ന്’. അതുപോലെയാണ് ഇതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എതെങ്കിലും കാലത്ത് സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ ‘ഇന്‍ ടു ദ വൈല്‍ഡ്’ പോലുള്ള സിനിമയാകും എടുക്കുക. അത്രയും ആഴത്തില്‍ ജീവിതം പകര്‍ത്തുന്ന സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. അതിനുള്ള പ്രാപ്തിയായെന്ന് തോന്നുമ്പോഴേ ചെയ്യൂവെന്നും അല്ലാതെ ചെയ്ത് നാട്ടുകാരെ ബുദ്ധിമുട്ടിക്കില്ലെന്നും ടൊവീനോ പറഞ്ഞു.
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്. തീവ്രം എന്ന ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. മോഡലിംഗ്, പരസ്യ ചിത്രം എന്നീ രംഗത്തുനിന്നുമാണ് താരം ചലച്ചിത്രരംഗക്കേ് കടന്നുവരുന്നത്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനേതാവായുള്ള അരങ്ങേറ്റം. ചിത്രത്തില്‍ ചെഗുവേര സുരേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.