തമിഴില്‍ ‘വൈ ദിസ് കൊലവെറിയും’, ‘റൗഡി ബേബി’യും പാടി ഹിറ്റാക്കിയ ധനുഷ് മലയാള സിനിമയിലും ഗായകനായി അരങ്ങേറ്റം കുറിക്കുന്നു. ഇത്തവണ താരം മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന് വേണ്ടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍ ഫേസ്ബുക്കിലൂടെ ആണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. ധനുഷ് ആലപിച്ച ഗാനം നാളെയാണ് റിലീസ് ചെയ്യുക.
കലാഭവന്‍ ഷാജോണ്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേയിലാണ് ധനുഷ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം എഴുതിയിരിക്കുന്നതും ധനുഷ് തന്നെയാണ്. സൂപ്പര്‍ ഹിറ്റായ റൗഡി ബേബി സോംഗിന് ശേഷം ധനുഷ് എഴുതി ആലപിക്കുന്ന ഗാനമാണിത്.
ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്ട്ടിന്, മിയ, മഡോണ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. വിജയരാഘവന്, ധര്മ്മജന്, തമിഴ് താരം പ്രസന്ന, കോട്ടയം നസീര്‍, കൊച്ചുപ്രേമന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഓണച്ചിത്രമായാണ് ചിത്രം തീയ്യേറ്ററുകളിലെത്തുക.
Discussion about this post