സീരിയൽ താരം ആദിത്യൻ ജയന് പിറന്നാൾ സമ്മാനമായി സ്‌നേഹ ചുംബനം നൽകി ഭാര്യയും സിനിമാ-സീരിയൽ താരവുമായ അമ്പിളി ദേവി. ‘എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല’ എന്ന് ചിത്രത്തിനൊപ്പം അമ്പിളി ദേവി ഫേസ്ബുക്കിൽ കുറിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന ഇരുവരും ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 2019 ജനുവരിയിലാണ് ഇരുവരും ഏറെ വിവാദങ്ങൾക്കിടെ വിവാഹിതരായത്.
വിവാഹശേഷം ഇരുവരും ഒരുമിച്ച് ആഘോഷിക്കുന്ന ആദ്യ ജന്മദിനമാണിത്. ”ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ. ഒന്നാം ഓണം ഉത്രടമാണ് ചേട്ടൻ ജനിച്ചത്. പക്ഷെ date of birth ഇന്നാണ്??സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വല്ലുതായി ഒന്നുമില്ല????”– അമ്പിളി കുറിച്ചു.
അഭിനയരംഗത്തു നിന്നു വിട്ടു നിൽക്കുകയാണ് നിലവിൽ അമ്പിളി ദേവി. എന്നാൽ അഭിനയരംഗത്ത് ആദിത്യൻ നിറഞ്ഞു നിൽക്കുകയുമാണ്. ആദിത്യന് ആശംസകൾ അറിയിച്ച് ആരാധകർ രംഗത്തെത്തുകയും ചെയ്തു.