കമല്ഹാസന്-ശങ്കര്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2വില്‍ നിന്ന് നടി ഐശ്വര്യ രാജേഷ് പിന്മാറിയതായി റിപ്പോര്‍ട്ട്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ ആയിരുന്നു. എന്നാല്‍ താരത്തിന്റെ മറ്റ് ചിത്രങ്ങളുടെ ഡേറ്റും ഇന്ത്യന്‍ 2വിന്റെ ഡേറ്റും ഒരുമിച്ച് വന്നതിനാല്‍ താരം ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്.
ശങ്കര്‍- കമല്ഹാസന് കൂട്ടുക്കെട്ടില്‍ 1996ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. നേരത്തേ വിവാദത്തില്‍പ്പെട്ട ചിത്രം ഇപ്പോള്‍ വീണ്ടും ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യ സമരസേനാനിയും കളരി അഭ്യാസിയുമായ സേനാപതിയായി തന്നെയാണ് ചിത്രത്തില്‍ കമല്ഹാസന് എത്തുന്നത്.
200 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തുന്നത്. രാകുല്‍ പ്രീത് സിങ്, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങല്‍. പീറ്റര്‍ ഹെയ്നാണ് ചിത്രത്തില്‍ സംഘട്ടനം ഒരുക്കുന്നത്.
Discussion about this post