മറ്റു താരപുത്രിമാരെ പോലെയല്ല, താൻ പ്രണയത്തിലാണെന്ന് ധൈര്യത്തോടെ വെളിപ്പെടുത്തി സോഷ്യൽമീഡിയയിലെ ചർച്ചകളിലൊക്കെ സജീവമായി ഇടപെട്ട് വ്യത്യസ്തയായ ഐറ ഖാൻ വീണ്ടും ഞെട്ടിക്കുന്നു. കുറച്ചു മാസങ്ങൾക്കു മുമ്പാണ് താൻ മിഷാൽ കൃപലാനിയുമായി ഡേറ്റിങിലാണെന്ന് ബോളിവുഡ് വമ്പൻ ആമിർ ഖാന്റെ പുത്രി മടികൂടാതെ വെളിപ്പെടുത്തിയത്.
ഇൻസ്റ്റാഗ്രാമിൽ ആസ്ക് മീ എനിത്തിംഗ് സെഷനിടെയായിരുന്നു താരപുത്രിയുടെ അന്നത്തെ വെളിപ്പെടുത്തൽ. ആരെയെങ്കിലും ഡേറ്റ് ചെയ്യുന്നുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് ഐറ മറുപടിയായി നൽകിയത് മിഷാലിനൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു. സംഭവം അതോടെ സോഷ്യൽ ലോകത്ത് വലിയ ചർച്ചയാവുകയും ചെയ്തു.
ഇപ്പോഴിതാ മിഷാലിനൊപ്പമുള്ള മറ്റൊരു ചിത്രംകൂടി ഐറ പങ്കുവച്ചിരിക്കുകയാണ്. ചിത്രം വളരെ ക്യൂട്ടും ഹോട്ടും ആണെങ്കിലും ഇതിന്റെ ക്യാപ്ഷനാണ് സോഷ്യൽമീഡിയയിൽ സംശയമുണർത്തിയിരിക്കുന്നത്. എല്ലാ ശരിയാകും എന്ന ക്യാപ്ഷനൊപ്പം മിസ് യു, കീപ് കാം, സോ ഫാർ സോ ഗുഡ്, ഇറ്റ്സ് ഓക്കെ,സ്മൈൽ തുടങ്ങിയ ഹാഷ് ടാഗുകളാണ് താരപുത്രി നൽകിയിരിക്കുന്നത്. ഇത്തരത്തിലൊരു ക്യാപ്ഷനും ഹാഷ് ടാഗുകളും ഇത് ആദ്യമായാതിനാൽ ചർച്ചയിലാണ് സോഷ്യൽമീഡിയ.
ഇതിനിടെ ഐറയുടെ ബോളിവുഡ് ചുവടുവയ്പ്പുകളേക്കുറിച്ചും വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഐറയുടെ മനസിൽ എന്താണുള്ളതെന്ന് തനിക്കറിയില്ലെന്നാണ് പിതാവ് ആമിറിന്റെ പ്രതികരണം.
Discussion about this post