തമിഴകത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാകുന്നു. യുവനടനും ബിസിനസുകാരനുമായ വിശാഖന് വനങ്കമുടിയാണ് വരന്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
2010ലായിരുന്നു സൗന്ദര്യയുടെ ആദ്യവിവാഹം.അശ്വിനെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകനുണ്ട്.
ഗ്രാഫിക് ഡിസൈനറായ സൗന്ദര്യ ബാബ, ചണ്ടക്കോഴി, ശിവാജി തുടങ്ങിയ സിനിമകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. രജനീകാന്ത് നായകനായ ‘കൊച്ചടിയാന്’ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ സൗന്ദര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ് വിശാഖന്. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്.
Discussion about this post