വിവാഹത്തിന് ശേഷം ചലച്ചിത്ര രംഗത്ത് സജ്ജീവമാകാന് ഒരുങ്ങി പ്രിയ താരം പ്രിയാമണി. ഹൊറര്‍ ത്രില്ലറുമായി തെലുങ്കിലേയ്ക്ക് എത്തുമെന്നാണ് വിവരം. ‘സിരിവെണ്ണില’ എന്ന ഹൊറര്‍ ചിത്രത്തിലാണ് താരം നായികയാവുന്നത്. അമാനുഷിക കാര്യങ്ങളെ കുറിച്ച് പഠിക്കുന്ന ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ വേഷമാണ് താരത്തിന്റേത്.
അപ്രതീക്ഷിതമായി ജീവിത്തിലേക്ക് കടന്നുവരുന്ന അമാനുഷിക സംഭവങ്ങള്‍ ജീവിതം മാറ്റിമറിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്നതാണ് കഥാസാരം- പ്രിയാമണി പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് പ്രകാശ്രാജ് ചിത്രമായ ‘മന ഊരി രാമായണം’ എന്ന ചിത്രത്തിലായിരുന്നു പ്രിയാമണി അവസാനമായി അഭിനയിച്ചത്. മുസ്തഫാ രാജുമായുള്ള വിവാഹത്തിന് ശേഷം താരം ടോളിവുഡിലേക്ക് വരുന്ന ആദ്യ ചിത്രമാണിത്.
പ്രിയാമണി കൂടാതെ സായി തേജസ്വിനി, പ്രഭാകര്‍, അജയ് രത്നം എന്നിവരും ചിത്രത്തിലുണ്ടാകും. പ്രകാശ് പുലിജലയാണ് ‘സിരിവെണ്ണില’ സംവിധാനം ചെയ്യുന്നത്. നിലവില്‍ പ്രിയാമണി ഒരു മലയാള ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കന്നടയില്‍ താരത്തിന്റേതായി ഒരു ചിത്രം ഉടന്‍ പുറത്തിറങ്ങും.
Discussion about this post