ധമാക്ക എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകന് ഒമര്‍ ലുലു. ടിക് ടോക്കില്‍ കത്തി നില്ക്കുന്ന താരമായ ഫുക്രുവിനെ ധമാക്ക എന്ന ചിത്രത്തിലേയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വന്‍ തോതിലുള്ള പ്രതിഷേധവും ഉയര്‍ന്നിരുന്നു. ടിക് ടോക്കിലെ തന്നെ സൂപ്പര്‍ താരമായ അഖില്‍ സെറിന്റെ ആരാധകരാണ് ഒമര്‍ ലുലുവിന്റെ പേജില്‍ രോഷം തീര്‍ത്തത്.
ഇതെല്ലാം മാനിച്ച് അഖില്‍ സെറിന്‍ ധമാക്കയില്‍ അവസരം നല്കാന് തയ്യാറാണെന്ന് ഒമര്‍ ലുലു അറിയിച്ചു. എന്നാല്‍ ആ അവസരം ഇപ്പോള്‍ അഖില്‍ നിരസിച്ചിരിക്കുകയാണ്. ജോലി തിരക്കാണ് അവസരം നിഷേധിക്കുവാനുള്ള കാരണമെന്ന് അഖില്‍ അറിയിച്ചുവെന്നാണ് ഒമര്‍ ലുലു പറയുന്നത്. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ചിത്രത്തില്‍ നായികയായി എത്തുന്നത് നിക്കി ഗല്‍റാണിയാണ്. നിരവധി മികച്ച വേഷങ്ങള്‍ക്ക് ശേഷം ഭാഗ്യനായികയായി നിക്കി വീണ്ടും മലയാളത്തിലെത്തുകയാണ്. ചിത്രത്തിന് പ്രധാനപ്പെട്ട കഥാപാത്രങ്ങളായി ഉര്‍വശിയും മുകേഷും എത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുകേഷും ഉര്‍വശിയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്. 20 വര്‍ഷം മുന്‍പ് ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച അരുണ്‍ ആണ് ധമാക്കയിലെ നായകന്.
Discussion about this post