കഴിഞ്ഞ വര്‍ഷം തീയ്യേറ്ററില്‍ ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു രാക്ഷസന്‍. വിഷ്ണു വിശാലും അമലാ പോളുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ താരജോഡികള്‍ വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുകയാണ്. സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ റീമേക്കിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
നാനി നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം ‘ജേര്‍സി’യുടെ തമിഴ് റീമേക്കിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മോണ്‍സ്റ്റര്‍, ഒരു നാള്‍ കൂത്ത് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ നെല്‍സണ്‍ വെങ്കടേശന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു ക്രിക്കറ്റ് താരം ഇടവേളയ്ക്കു ശേഷം വീണ്ടും തിരിച്ചെത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. തെലുങ്കില്‍ ശ്രദ്ധ ശ്രീനാഥ് ആയിരുന്നു നായികയായി എത്തിയത്.
Discussion about this post