തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ബിഗ് ബജറ്റ് ചിത്രം സൈറാ നരസിംഹറെഡ്ഡിയുടെ ടീസര്‍ പുറത്തിറങ്ങി. മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ നടന് മോഹന്‍ലാലാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ഹിന്ദിയില്‍ അമിതാഭ് ബച്ചനും തെലുങ്കില്‍ പവന് കല്യാണും കന്നഡയില്‍ കിച്ച സുദീപുമാണ് ശബ്ദം നല്‍കിയിരിക്കുന്നത്.
ബ്രീട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപികാണ് ചിത്രം. കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാംചരണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനടക്കം ജഗപതി ബാബു, നയന്‍താര, തമന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി, രവി കിഷന്, ഹുമ ഖുറേഷി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. അമിത് ത്രിവേദി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര് രത്നവേലുവാണ്.
Discussion about this post