കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് താരസംഘടനയായ ‘എഎംഎംഎ’ കൊടുത്തത് അഞ്ച് കോടിയല്ല, അഞ്ച് കോടി 90 ലക്ഷമാണെന്ന് വെളിപ്പെടുത്തി ടിനി ടോം. ഫേസ്ബുക്ക് ലൈവിലൂടെ വന്നാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് വേഗത്തില്‍ സഹായം ലഭിച്ചില്ലെന്ന നടന്‍ ധര്‍മ്മജന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഇപ്പോള്‍ ടിനി ടോമും രംഗത്ത് എത്തിയിരിക്കുന്നത്.
‘എഎംഎംഎ’ അഞ്ച് കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്നും എന്നാല്‍ പണം എന്ത് ചെയ്തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സംഘടന ഇത്രയും തുക നല്‍കിയിട്ടില്ലെന്നും വെറും തള്ളാണെന്നുമുള്ള തരത്തില്‍ ആരോപിച്ച് നിരവധി പോസ്റ്റുകളും വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ടിനി ടോം വിശദീകരണവുമായി രംഗത്ത് എത്തിയത്.
‘എഎംഎംഎ’ കൊടുത്തത് അഞ്ച് കോടിയല്ല, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരുമെന്നും ഇതിന്റെ ബില്ലും മറ്റ് രേഖകളും വൈകാതെ വേണ്ടപ്പെട്ടവര്‍ തന്നെ വെളിപ്പെടുത്തുമെന്നുമാണ് താരം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. ഇത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും ടിനി പറഞ്ഞു. പ്രളയം അനുഭവിച്ച ആളാണ് താനെന്നും വീടില്ലാത്തവര്‍ക്ക് വീട് ലഭിക്കണമെന്നും താരം പറഞ്ഞു. പല രീതിയില്‍ ആളുകള്‍ എനിക്കെതിരെ പ്രതികരിച്ചു. വീട്ടിലിരിക്കുന്ന ഒരു തെറ്റും ചെയ്തിട്ടില്ലാത്ത എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. എന്റെ പ്രവര്‍ത്തനം ഇനിയും തുടരും. ഒരിക്കലും കണക്ക് പറഞ്ഞതല്ലെന്നും അനുഭവിച്ചവര്‍ക്കേ അതിന്റെ വേദന അറയൂ എന്നും ടിനി കൂട്ടിച്ചേര്‍ത്തു.
Discussion about this post