സോഷ്യല്‍ മീഡിയ ഒന്നടങ്കം ആഘോഷമാക്കിയതായിരുന്നു ഫഹദ് നസ്രിയ വിവാഹം . ഇപ്പോള്‍ ഇരുവരുടെയും വിവാഹ വാര്‍ഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്
നസ്രിയ.
അഞ്ചാം വിവാഹ വാര്‍ഷിക ആഘോഷങ്ങളുടെ ചിത്രങ്ങളാണ് നസ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ജീവിതത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ഫഹദ് എന്ന് പറഞ്ഞ്കൊണ്ടാണ് നസ്രിയ ഇരുവരുടെയും ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നത്.
2014 ഓഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസിലെന്റെയും നസ്രിയയുടെയും വിവാഹം. ‘ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 5 വര്‍ഷം, ഇനിയും ഒരുപാട് വര്‍ഷം ഒന്നിച്ചു മുന്നോട്ടു പോകാനുണ്ടെന്നാണ് ഫഹദിനൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ട് നസ്രിയ കുറിച്ചത്’. 5 വര്‍ഷം കഴിഞ്ഞുവെന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും നസ്രിയ പറയുന്നു. വിവാഹവാര്‍ഷിക ദിനത്തില്‍ നിരവധി പേരാണ് ആശംസകളുമായി നസ്രിയയുടെ ഫേസ്ബുക്ക് പേജിലെത്തിയത്.
Discussion about this post