ഫ്‌ളവേഴ്‌സ് ചാനലില്‍ പ്രശസ്തമായ ഒരു പരമ്പരയാണ് ഉപ്പും മുളകും. പ്രേക്ഷക മനസ് കീഴടക്കി സീരിയല്‍ മുന്‍പോട്ട് പോവുകയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ കോര്‍ത്തിണക്കി ചെയ്യുന്ന സീരിയലിന് ആസ്വാദകരും ഏറെയാണ്. സീരിയലിലെ ഓരോ കഥാപാത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ലക്ഷ്മി ബാലചന്ദ്രന്‍ തമ്പി എന്ന ലച്ചുവിനും ആരാധകര്‍ ഒരുപാട് ഉണ്ട്.
ജൂഹി റസ്തഗി എന്ന് പറഞ്ഞാല്‍ ആദ്യം ആര്‍ക്കും മനസിലായില്ല എന്ന് വരാം. പക്ഷേ ഉപ്പും മുളകിലെ ലച്ചുവെന്ന് കേട്ടാല്‍ മനസിലാകും. ആ മുഖം ആ പേരിലാണ് പലരുടെയും മനസില്‍ പതിഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ജീവിതത്തിലെ ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് താരം. പ്രണയത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജൂഹി പ്രണയവാര്‍ത്ത സ്ഥിരീകരിച്ചത്. ”ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി…നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട്. ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല.” – ജൂഹി പറയുന്നു.
ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന് അവതാരക ചോദിച്ചപ്പോള്‍ അത് രണ്ടും റോവിന്റേതാണെന്നും താരം പറയുന്നു. ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ജൂഹി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അന്ന് ജൂഹിക്കൊപ്പം നില്‍ക്കുന്ന ചെറുപ്പക്കാരന്‍ ആരാണെന്നറിയാന്‍ ആരാധകര്‍ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.
ഉപ്പും മുളകും സീരിയലിലെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു സോപാനമാണ് ജീവിതത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും രസികനായ വ്യക്തിയെന്നും ജൂഹി വ്യക്തമാക്കി. ‘പുള്ളി സീരിയസായാല്‍ പോലും നമുക്കത് തമാശയായി തോന്നും. അതാണ് പുള്ളിയുടെ കഴിവ്.’ സിനിമാതാരങ്ങളില്‍ ഏറെ ഇഷ്ടം ടൊവീനോ തോമസിനെയാണെന്നും ജൂഹി പറയുന്നു.