മിനിസ്ക്രീനിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക വേണുഗോപാല്‍. എന്നാല്‍ പലതരത്തിലുള്ള വൃത്തികെട്ട കമന്റുകളും തനിക്ക് വരാറുണ്ടെന്ന് താരം പറയുന്നു. അഭിനയമാണ് തൊഴിലെന്ന് കരുതി പലരും മോശമായി പെരുമാറാറുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്ന ഫോട്ടോയുമൊക്കെ പലരും അയച്ചുതരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എളുപ്പത്തില്‍ വീഴ്ത്താമെന്നും അവര്‍ പ്രതികരിക്കില്ലെന്നുമാണ് പലരുടെയും ധാരണ. മോശം കമന്റുകളും ചിത്രങ്ങളും അയയ്ക്കുന്നതിലൂടെ പലരും ലക്ഷ്യമാക്കുന്നതും ഇതാണ്. എല്ലാം കണ്ട് കുറച്ചുനാള്‍ നിശബ്ദയായി ഇരുന്നു. കുറച്ച് പേരെ ബ്ലോക്ക് ചെയ്തു. എന്നാല്‍ വീണ്ടും തുടരുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്.’ സാധിക പറഞ്ഞു.
മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച ശബ്ദത്തില്‍ നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നാണ് താന്‍ കരുതുന്നതെന്നും താരം വ്യക്തമാക്കുന്നു. ഓണ്‍സ്ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താനെന്ന് സാധിക പറയുന്നു. എന്നാല്‍ ഓഫ് സ്ക്രീനില്‍ അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാറില്ല. തനിക്ക് അങ്ങനെയുള്ള പ്രലോഭനങ്ങള്‍ ആരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും എന്തിനോടും പ്രതികരിക്കുന്ന നടി എന്ന വിശേഷണം ഇന്‍ഡസ്ട്രിയില്‍ ഉണ്ടായതുകൊണ്ടാകും ഇതെന്നും സാധിക വ്യക്തമാക്കി.
Discussion about this post