ആള്‍ദൈവം നിത്യാനന്ദയ്‌ക്കൊപ്പം പോണ്‍താരം; മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ശിവസേന, ‘പപ്പി’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വിവാദത്തില്‍

പോസ്റ്ററില്‍ ആള്‍ദൈവം നിത്യാനന്ദയ്‌ക്കൊപ്പം പോണ്‍താരം ജോണി സിന്‍സും പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് കാരണം

യോഗി ബാബു, വരുണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി നവാഗതനായ നാട്ടുദേവ് സംവിധാനം ചെയ്യുന്ന ‘പപ്പി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വിവാദത്തില്‍. കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്ററില്‍ ആള്‍ദൈവം നിത്യാനന്ദയ്‌ക്കൊപ്പം പോണ്‍താരം ജോണി സിന്‍സും പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് കാരണം. മതവികാരത്തെ വ്രണപ്പെടുത്തുന്ന കാര്യമാണിതെന്ന് ആരോപിച്ച് ശിവസേനയാണ് രംഗത്തുവന്നിരിക്കുന്നത്.

‘പോസ്റ്ററില്‍ നിത്യാനന്ദയുടെ ചിത്രത്തിനൊപ്പം പോണ്‍താരത്തെ വച്ചതിലൂടെ അദ്ദേഹത്തെ നിന്ദിക്കുകയാണ് ചെയ്യുന്നത്. ഇത് നിത്യാനന്ദയുടെ ഭക്തരുടെ വികാരത്തെ.യാണ് വ്രണപ്പെടുത്തിയിരിക്കുന്നത്’ എന്നാണ് തമിഴ്നാട് ശിവസേന വിഭാഗം ആരോപിച്ചിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ശിവസേന സംസ്ഥാന പ്രസിഡന്റ് എ സെല്‍വം പോസ്റ്ററിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് പോസ്റ്റര്‍ എന്നാണ് എ സെല്‍വം നല്‍കിയ പരാതിയില്‍ പറയുന്നത്. വേല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇസ്രൈ ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version